കമല ഹാരിസിന് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ല; ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം ഉന്നയിച്ച അഭിഭാഷകന്‍ വളരെ കഴിവുറ്റ ആളാണെന്നും ട്രംപ് പറഞ്ഞു.

ആ വാദം ശരിയാണോയെന്ന് അറിയില്ല, പക്ഷെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പ് ഡെമോക്രാറ്റുകള്‍ അക്കാര്യം പരിശോധിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ ഭരണഘടനാ വിദഗ്ധനായ അഭിഭാഷകനാണ് ആദ്യം കമലാ ഹാരിസിന്റെ യോഗ്യത സംബന്ധിച്ച സംശയം ആദ്യം ഉയര്‍ത്തിയത്. ഈ വാദം വളരെ ഗുരുതരമായ ഒന്നാണെന്നും കമലാ ഹാരിസ് അമേരിക്കയില്‍ ജനിച്ചയാളല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് അവര്‍ അയോഗ്യരാണെന്നാണെന്നും ട്രംപ് വിശദീകരിച്ചു.

Top