കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ്ഞയായ കമല ഹാരിസിനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരിസ് ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം മത്സരിക്കും.

ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷന്റെ മൂന്നാം ദിനത്തിലാണ് കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്.

തമിഴ്‌നാട്ടില്‍ വേരുകളുള്ള കമല സെനറ്റര്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്തയായി മാറിയതും വൈസ് പ്രസിഡന്റ് മത്സരാര്‍ത്ഥിയായി ജോ ബൈഡന്റെ പിന്തുണ നേടിയെടുത്തതും. മുന്‍ അറ്റോര്‍ണി ജനറലായിരുന്ന കമല ജോ ബൈഡന്റെ അന്തരിച്ച മകന്‍ ബ്യൂ ബൈഡന്റെ അടുത്ത അനുയായി ആയിരുന്നു.

Top