കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന്; ആദ്യ ചുവട് ജന്മനാട്ടില്‍ നിന്ന്

kamal

ചെന്നൈ: ഉലകനായകന്‍ കമലഹാസന്‍ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആദ്യത്തെ ചുവട് ആരംഭിക്കുന്നത് സ്വന്തം ജന്മനാടായ രാമനാഥപുരത്തു നിന്ന്. ഫെബ്രുവരി 21 ന് ജന്മനാടായ രാമനാഥപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്നും പത്ര കുറിപ്പില്‍ പറയുന്നു.

തുടര്‍ന്ന് സംസ്ഥാന വ്യാപകമായ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിക്കും. അതിന്റെ മുന്നോടിയായാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക. രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് തമിഴ്‌നാടിനെ പൂര്‍ണമായും മനസിലാക്കാന്‍ കഴിയണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. യാത്രയില്‍ ജനങ്ങളെ അടുത്തറിയാനും, അവരുടെ ആശങ്കകള്‍ മനസിലാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിനെ ഏറെ കാലമായി ബാധിച്ചിരിക്കുന്ന അഴിമതികളും, അപകടങ്ങളും തുടച്ചു നീക്കുന്നതിനായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മധുരൈ, രാമനാഥപുരം, ഡിണ്ടിഗല്‍, ശിവഗംഗൈ തുടങ്ങിയ ജില്ലകളിലാണ് കമലിന്റെ ആദ്യഘട്ട പര്യടനം.

Top