സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് കമല്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. കൊടുങ്ങല്ലൂരില്‍ സമ്മതി ദാനാവകാശം രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിആര്‍ സുനില്‍ കുമാര്‍ വിജയിക്കും. ലോകമലേശ്വരം ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

 

Top