Kamal ropes in Jyothi Krishna to play Aami’s best friend Malathi

പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ കഥപറയുന്ന ‘ആമി’ എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രമായ ആമിയുടെ കൂട്ടുകാരി മാലതിയെ ലൈഫ് ഓഫ് ജോസൂട്ടി ഫെയിം ജ്യോതി കൃഷ്ണ അവതരിപ്പിക്കും.

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്.

മാലതി വളരെ സുന്ദരിയായ ഒരു കഥാപാത്രമാണ്. മാധവികുട്ടിയുടെ കൃതികളില്‍ മാലതിയെ പലപ്പോഴായി പരാമര്‍ശിച്ചിട്ടുണ്ട്. ആമിയുടെ ഭര്‍ത്താവായ മാധവദാസിന്റെ ബന്ധുവുമായ മാലതി ആമിയുടെ നല്ല സുഹൃത്തായിരുന്നു.

വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് മാലതിയെന്നും മഞ്ജുവിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.

ആമിയുടെ ചിത്രീകരണം പരോഗമിക്കുകയാണ്‌

Top