മമത ബാനര്‍ജിയാണ് രാജ്യത്തിന്റെ നേതാവെന്ന് കമല്‍നാഥ്

ഭോപ്പാല്‍: നമ്മുടെ രാജ്യത്തിന്റെ നേതാവ് മമത ബാനര്‍ജിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് എന്നിങ്ങനെ എല്ലാ എതിരാളികളേയും അവര്‍ പരാജയപ്പെടുത്തിയെന്നും കമല്‍നാഥ് അഭിപ്രായപ്പെട്ടു.

‘ തുടര്‍ച്ചയായ മൂന്നാം തവണയും അവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. സമാനതകളില്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടത്തിന് ശേഷമാണ് അവര്‍ വിജയിച്ചെത്തിയത്’ – കമല്‍ നാഥ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് എന്നിവയ്‌ക്കെതിരെ മമത ബാനര്‍ജിക്ക് പോരാടേണ്ടി വന്നുവെന്ന് കമല്‍ നാഥ് പറഞ്ഞു. എന്നിട്ടും അവര്‍ എല്ലാവരെയും പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

Top