Kamal Nath quitting as in-charge of Punjab shows bankruptcy of leaders in Congress

ദില്ലി: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സിക്ക് കൂട്ടക്കൊലയില്‍ ആരോപണ വിധേയനായതാണ് സ്ഥാനം ഒഴിയാന്‍ കമല്‍നാഥിനെ പ്രേരിപ്പിച്ചത്.

പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു കമല്‍ നാഥ്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മൂന്ന് ദിവസം മുമ്പാണ് കമല്‍ നാഥിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്.

എന്നാല്‍ 1984 ലെ സിക്ക് കൂട്ടകൊലയില്‍ കമല്‍ നാഥിന് പങ്കുണ്ടെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടിയും ബിജെപിയും അകാലിദളും പ്രചാരണം ശക്തമാക്കിയതോടെ കമല്‍ നാഥ് സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകായിരുന്നു.

പഞ്ചാബിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിതരണമെന്ന് ആവശ്യപ്പെട്ട് കമല്‍ നാഥ് നല്‍കിയ രാജിക്കത്ത് സോണിയഗാന്ധി അംഗീകരിച്ചു.

അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളില്‍ ഏറെ വേദനയുണ്ടെന്നും കമല്‍ നാഥ് വ്യക്തമാക്കി

Top