നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം; കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

ഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായി സൂചന. എന്നാല്‍ വിജയം പ്രവചിച്ചിടത്ത് വലിയ പരാജയമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.

പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് കമല്‍നാഥ് രാജിവെക്കണമെന്ന ആവശ്യമാണ് ഹൈക്കമാന്റില്‍ നിന്ന് ഉയരുന്നതെന്നാണ് സൂചന. 2018 ല്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ 114 സീറ്റ് നേടി വിജയിച്ചിടത്തുനിന്നാണ് കോണ്‍ഗ്രസ് ഇന്ന് 66 സീറ്റിലേക്ക് വീണതെന്നത് പരാജയത്തിന്റെ ആഴം കൂട്ടുന്നു. പരാജയത്തിന് പിന്നാലെ നേതാക്കളെയോ പ്രവര്‍ത്തകരെയോ കാണാന്‍ തയ്യാറാകാതിരുന്ന കമല്‍നാഥ് എന്നാല്‍ ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാനെ കണ്ടതിലും ഹൈക്കമാന്റിന് അതൃപ്തിയുണ്ട്.

ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ ഉള്‍പ്പടെയുള്ള പല എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് വിജയം പ്രവചിച്ച മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റുകളില്‍ 163 സീറ്റികളിലും ബിജെപി വിജയം നേടിയിരുന്നു. 66 സീറ്റുകള്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് നേടാനായത്. ശിവരാജ് സിംഗ് ചൗഹാന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഫലം കണ്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

Top