ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍ നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തി.
ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് നടന്ന ചടങ്ങിലാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തത്. കമല്‍നാഥിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടീല്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, എന്‍സിപി നേതാവ് ശരത് പവാര്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.