കമല്‍നാഥ് നായയെന്ന് വിളിച്ചു; ആരോപണവുമായി ജോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന ആരോപണവുമായി ബിജെപി എംപി ജോതിരാദിത്യ സിന്ധ്യ രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് സിന്ധ്യയുടെ ആരോപണം.

കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചു. അതെ താന്‍ നായയാണ്. ഇവിടത്തെ ജനങ്ങളാണ് തന്റെ യജമാനന്‍മാര്‍. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. തന്റെ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ പറഞ്ഞു.

അതേസമയം സിന്ധ്യയുടെ പ്രസ്താവനയ്ക്കു പിന്നാലെ ആരോപണം നിഷേധിച്ച് കമല്‍നാഥും രംഗത്തെത്തി.

Top