റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: കമല്‍ നാഥുമായി അടുപ്പമുള്ളവരുടെ വീടുകളില്‍ നിന്ന് ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമാണെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി.

തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുവാനാണ് ഹവാല പണം ഡല്‍ഹിയില്‍ എത്തിച്ചതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെയും കര്‍ണാടക മന്ത്രി ഡി കെ ശിവകുമാറിന്റെയും കൈയ്യില്‍ പണം എത്തിയത് എവിടെ നിന്നെന്നു അന്വേഷിക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു.

തുഗ്ലക് റോഡിലേക്ക് പണം എത്തിച്ചുവെന്ന കണ്ടെത്തല്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവിടെ ആരുടെ ഓഫീസിലേക്കെന്നു എല്ലാവര്‍ക്കും അറിയാം. ഹവാല ഇടപാടില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും മറുപടി പറയണം, അവര്‍ വ്യക്തമാക്കി.

Top