ഹിറ്റായി ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയ ഗാനം

വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ പ്രണയമീനുകളുടെ കടല്‍’. വൈറലായി ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിലെ പ്രണയ ഗാനം.കാമുകനും കാമുകിയും ഇഷ്ടങ്ങള്‍ കൈമാറുന്ന രംഗങ്ങളുള്ള ഈ കാമുകന്‍ പാട്ടില്‍ ഗബ്രി ജോസും ഋദ്ധികുമാറുമാണ് കാമുകനും കാമുകിയുമായി എത്തുന്നത്.

കമലും ജോണ്‍ പോളും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ്. 31 വര്‍ഷത്തിന് ശേഷം കമലും ജോണ്‍പോളും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് ഛായാഗ്രഹണം നില്‍വഹിക്കുന്നത് വിഷ്ണു പണിക്കരാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Top