കമല്‍ മണിരത്‌നം ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു: നവംബര്‍ 7ന് വന്‍ സര്‍പ്രൈസ്

36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നം-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ‘കെഎച്ച് 234’ ഒരുങ്ങുകയാണ്. നായകന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇപ്പോള്‍ പുതിയ ചിത്രം ഒരുങ്ങുമ്പോള്‍ അതിന്റെ സവിശേഷതകള്‍ കൂടി പുറത്തുവരികയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കമല്‍ഹാസന്റെ 69-ാം ജന്മദിനമായ നവംബര്‍ ഏഴിന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രൊമോ ഷൂട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

വലിയ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ആക്ഷന് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോ ഷൂട്ടാണ് ആരംഭിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്‌നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജൈന്റ് മൂവിസും നിര്‍മ്മാണ പങ്കാളികളാണ്.

മൂന്ന് ദിവസമാണ് പ്രൊമോ ഷൂട്ടിനായി എടുത്തത്. ഇതില്‍ രണ്ട് ദിവസം മാത്രമാണ് കമല്‍ഹാസന്‍ ചിത്രീകരണത്തിനെത്തിയത്. ഒരു ദിവസത്തെ ഷൂട്ട് നടന്റെ ബോഡി ഡബിള്‍ വെച്ചാണ് ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചില ആക്ഷന്‍ സീക്വന്‍സുകളും ഉള്‍പ്പെടുന്നുണ്ട്. ജോര്‍ജിയയില്‍ നിന്നുള്ള സ്റ്റന്‍ഡ്മാനാണ് താരത്തിന്റെ ബോഡി ഡബിളായി എത്തുന്നത്. അന്‍ബറിവാണ് ആക്ഷന്‍ ഡയറക്ടര്‍മാര്‍.കെഎച്ച് 234 സെലിബ്രേറ്റിംഗ് പവര്‍ ഹൗസസ് ഓഫ് ഇന്ത്യന്‍ സിനിമ എന്നാണ് ഈ ചിത്രത്തിന് നിലവില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ചിത്രത്തിന്റെ ഇപ്പോ ഷൂട്ട് ചെയ്യുന്ന പ്രമോ വീഡിയോ കമലിന്റെ ജന്മദിനമായ നവംബര്‍ 7 ന് റിലീസ് ചെയ്യും എന്നാണ് വിവരം.

Top