രാഷ്ട്രീയ ചര്‍ച്ചകളും ; കമല്‍ഹാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയില്‍

kamal

തിരുവനന്തപുരം: കേരളത്തിലെത്തിയ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച പുരോഗമിക്കുന്നത്.

ചര്‍ച്ചയില്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയാകുമെന്നാണ് സൂചന.

കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്ന് കമല്‍ഹാസന്‍ ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസനെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top