‘നിങ്ങളെ എനിക്ക് നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ ഇഷ്ടമാണ്’; മോഹന്‍ലാലിന് ആശംസ നേര്‍ന്ന്‌ ഉലകനായകന്‍

ന്ന് അറുപതാം ജന്മദിനമാഘോഷിക്കുന്ന മോഹന്‍ലാലിന്റെ ആശംസ നേര്‍ന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. ‘നിങ്ങളെ എനിക്ക് നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ ഇഷ്ടമാണ്’ – സോഷ്യല്‍ മീഡിയയിലൂടെ കമല്‍ ഹാസന്‍ ആശംസ അറിയിച്ചുകൊണ്ട് കുറിച്ചു.

പ്രിയ മോഹന്‍ലാല്‍ നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്. സ്ഥിരതയുള്ള നിങ്ങളുടെ അഭിനയം എന്നെ അസൂയപ്പെടുത്തുന്നു. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ നിങ്ങളെ എനിക്ക് കൂടുതല്‍ ഇഷ്ടമായി. എന്റെ സഹോദരന്‍ കൂടുതല്‍ കാലം ജീവിക്കട്ടെ.

Top