പ്രശസ്ത സിനിമാ താരം കമലഹാസന്‍ തമിഴ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: പ്രശസ്ത സിനിമാ താരം കമലഹാസന്‍ തമിഴ് രാഷ്ട്രീയത്തിലേക്ക്.

രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുന്നു എന്ന സൂചനയുമായി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

‘സെക്രട്ടറിയേറ്റിലേക്ക് പ്രയാണം ആരംഭിച്ചെന്നാണ്’ തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

അതേസമയം, അണ്ണാ ഡിഎംകെയിലെ ഒപിഎസ് – ഇപിഎസ് ലയനത്തെ കമലഹാസന്‍ പരിഹസിച്ചിരുന്നു.

തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പിയാണ് ഉള്ളതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഗാന്ധി തൊപ്പി, കാവി തൊപ്പി, കാഷ്മീരി തൊപ്പി ഇപ്പോള്‍ തമിഴന്റെ തലയില്‍ കോമാളികളുടെ തൊപ്പി’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നത്.

Top