സര്‍ക്കാര്‍ നീക്കം കര്‍ഷകരെ ഒറ്റിക്കൊടുക്കാനെന്ന് കമല്‍ ഹാസന്‍

ചെന്നൈ: വിവാദമായി കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ഹാസ്സന്‍. കര്‍ഷകരെ ഒറ്റിക്കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്കുള്ള കാര്യം മറക്കരുതെന്നും അംഗീകരിക്കാനാകാത്ത നിയമഭേദഗതിയാണെന്നും കമല്‍ഹാസ്സന്‍ പ്രതികരിച്ചു.

അതേസമയം, ഡല്‍ഹി ഇന്ത്യാഗേറ്റിന് മുന്നില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു. ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നത്. രാഷ്ട്രപതി ഭവന് 1.5 കിലോ മീറ്റര്‍ അകലെ രാവിലെയായിരുന്നു സംഭവം. ലോറിയില്‍ കൊണ്ടുവന്ന ട്രാക്ടറാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. പൊലീസ് പെട്ടെന്ന് തന്നെ അവശിഷ്ടങ്ങള്‍ നീക്കി. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച പരിശോധിക്കുകയാണ്. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യമാണ് മുഴക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

Top