യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തി

kamalhasan

ന്യൂഡല്‍ഹി: യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഡല്‍ഹിയിലെ സോണിയാ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കമല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയം സംബന്ധിച്ചാണ് രാഹുലുമായി ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ എന്നതിലുപരി അവര്‍ ഒരു കുടുംബമാണ്. താന്‍ കഴിഞ്ഞ ദിവസം മകനെ കണ്ടു ഇപ്പോള്‍ അമ്മയെ കാണുന്നു ഈ സന്ദര്‍ശനം അത്രയേ ഉള്ളൂ എന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തന്റെ പാര്‍ട്ടി ഏത് പാര്‍ട്ടിയുമായി യോജിക്കുമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാനായിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ സംസാരിച്ചത് പ്രധാനമായും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണെന്നും താരം വ്യക്തമാക്കി.

കമല്‍ഹാസന്റെ ഡല്‍ഹി യാത്രയില്‍ വേറെ രാഷ്ട്രീയ നേതാക്കളെയൊന്നും സന്ദര്‍ശിക്കുന്നതായി വിവരമില്ല.

Top