കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മുന്നില്‍

ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡിഎംകെ മുന്നേറ്റം തുടരുന്നു. 74 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്. അതേസമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്.

എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഡിഎംകെ മുന്നണിയാണ് മുന്നേറുന്നത്. 3990 പേരാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്.

 

Top