കമല്‍ഹാസന് കൊവിഡ്, കടുത്ത ചുമ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കമലിപ്പോള്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

‘യു.എസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഞാന്‍. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.’- കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

അസുഖത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് കല്‍ഹാസന്‍ പിറന്നാള്‍ ആഘോഷിച്ചത്. നിലവില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രമില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

Top