പാര്‍ട്ടി വിട്ട മഹേന്ദ്രന്‍ ചതിയനെന്ന് കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ തെന്നിന്ത്യന്‍ താരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്‍. മഹേന്ദ്രന്‍ പാര്‍ട്ടി വിട്ടു. സംഘടനയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ചാണ് രാജി. അതേസമയം, മഹേന്ദ്രന്‍ ചതിയനാണെന്ന് കമല്‍ പറഞ്ഞു. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയായിരുന്നെന്നും ഒരു ‘പാഴ്‌ച്ചെടി’ കൂടി എംഎന്‍എമ്മില്‍ നിന്ന് സ്വയം പുറത്തുപോയതില്‍ സന്തോഷമുണ്ടെന്നും കമല്‍ പ്രതികരിച്ചു.

എ.ജി. മൗര്യ, എം. മുരുഗാനന്ദം, സി.കെ. കുമാരവേല്‍, ഉമാദേവി എന്നിവരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. 234 അംഗ നിയമസഭയില്‍ ഒരു സീറ്റു പോലും എംഎന്‍എമ്മിനു നേടാനായില്ല. കോയമ്പത്തൂരിലെ സിംഗനല്ലൂര്‍ മണ്ഡലത്തിലാണ് മഹേന്ദ്രന്‍ മത്സരിച്ചത്. തലപ്പത്ത് ഇരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കന്മാരാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയായ രീതിയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top