കമല്‍ ഹാസന്റെ ഗോഡ്‌സെ പരാമര്‍ശം; നടപടി ആവശ്യപ്പെട്ട് ബിജെപി

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമലിനെതിരെ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി.

ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനായി അപകടകരമായ കളിയാണ് കമല്‍ഹാസന്‍ നടത്തുന്നത്. വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ ട്വീറ്റ് ചെയ്തു.

വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോള്‍ താന്‍ യഥാര്‍ഥ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നത്. വെള്ളിത്തിരയിലെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാനിറങ്ങിയിരിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.

Top