കമൽ ഹാസന്റെ ആസ്തി അറിയാം; 17 കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമി ഉൾപ്പെടെ അമ്പരപ്പിക്കുന്ന സ്വത്ത് വിവരങ്ങൾ

ചെന്നൈ: ഇന്ത്യൻ സിനിമയിലെ സർവ്വകലാവല്ലഭനായ കമൽഹാസൻ ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വിക്രം ആയിരുന്നു ഉലഗ നായകൻ അവസാനമായി അഭിനയിച്ച ചിത്രം. കമൽ – മണിരത്നം കൂട്ടുകെട്ടിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം എത്തുന്ന തഗ്ഗ് ലൈഫ് ആണ് കമലിന്റെ അടുത്തായി വരാനിരിക്കുന്ന ചിത്രം. ഹാർത്തിയ കമൽ ഹാസൻ

സിനിമയുടെ എല്ലാ മേഖലകളിലും കയ്യൊപ്പു ബിഗ്ബോസ് തമിഴിൻറെ അവതാരകനുമായി ആരാധകർക്ക് പുതിയ അനുഭവം നൽകിയിരുന്നു. ഈ ജന്മദിനത്തിൽ കമലിൻറെ സ്വത്ത് വിവരങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ബോക്‌സ് ഓഫീസിൽ കമൽഹാസൻ കാര്യമായ വിജയം നേടിയിട്ടുണ്ട്, സ്വാഭാവികമായി ഇത് അദ്ദേഹത്തിൻറെ സ്വത്തിലും പ്രതിഫലിക്കുന്നുണ്ട്. 17 കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമി ഉൾപ്പെടെ 131 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തനിക്കുണ്ടെന്ന് കമൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപാണ്.

ജിക്യു റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് കമൽഹാസന്റെ മുഴുവൻ ചെന്നൈ റിയൽ എസ്റ്റേറ്റ് ആസ്തികളും, അദ്ദേഹത്തിന്റെ വാണിജ്യ കെട്ടിടങ്ങളും മറ്റ് സ്വത്തുക്കളും 92.5 കോടി രൂപ വിലമതിക്കുന്നതാണ് എന്നാണ്. കമൽഹാസന് ചെന്നൈയിലെ വസതിക്ക് പുറമേ ഒരു ആഡംബര വില്ലയും ഉണ്ട്. കമൽ കുടുംബത്തിൻറെ ഒത്തുചേരലുകൾ ഈ ആഢംബര വില്ലയിലാണ് നടക്കാറ്.

200 കോടിവരെ മൂല്യമാണ് ഇദ്ദേഹത്തിൻറെ സിനിമ കമ്പനിക്ക് ഉള്ളത് എന്നാണ് കണക്കുകൾ പറയുന്നത്. അവസാനം ഇറങ്ങിയ വിക്രം അടക്കം കമൽ ഏറെപ്പടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മികച്ചൊരു കാർ ശേഖരവും ഉലഗനായകനുണ്ട്. ഡീലക്സ് ലെക്സസ് എൽഎക്സ് 570, ബിഎംഡബ്യു 730 എൽഡി എന്നീ വണ്ടികളാണ് കമലിൻറെ ശേഖരണത്തിൽ ഉള്ളത്. 3.69 കോടിയോളം വിലവരും ഈ വണ്ടികൾക്ക് മാത്രം! സിനിമ നിർമ്മാണ കമ്പനി കൂടാതെ മറ്റ് ബിസിനസുകളും നടത്തുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ.

Top