കമല്‍ഹാസന്റെ വിശ്വസ്തന്‍ ആര്‍ മഹേന്ദ്രന്‍ ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: കമല്‍ ഹാസന്റെ മുന്‍ വിശ്വസ്തനും മക്കള്‍ നീതി മയ്യം മുന്‍ വൈസ് പ്രസിഡന്റുമായ ആര്‍.മഹേന്ദ്രന്‍ ഡിഎംകെയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണു മഹേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വീകരിച്ചത്. ജനാധിപത്യവിരുദ്ധമായ രീതിയിലാണ് എംഎന്‍എം പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു മേയിലാണ് മഹേന്ദ്രന്‍ പാര്‍ട്ടി വിട്ടത്.

78 ആളുകളോടൊപ്പം ഞാന്‍ ഡിഎംകെയില്‍ ചേര്‍ന്നു. എന്റെ കൂടുതല്‍ അനുയായികള്‍ ഉടന്‍ ചേരും. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളിലൂന്നി, നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കി പ്രവര്‍ത്തിക്കുന്ന എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരില്‍ സന്തോഷമുണ്ട്.’- മഹേന്ദ്രന്‍ പറഞ്ഞു.

Top