തമിഴ്‌നാട്ടില്‍ ആം ആദ്മി പിന്തുണ ? ; അരവിന്ദ് കെജ്രിവാളുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി മക്കള്‍ നീതി മയ്യം നേതാവും അഭിനേതാവുമായ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് സൂചന. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് തമിഴ്‌നാട്ടില്‍ ആം ആദ്മി പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും കെജ്രിവാള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക് കെജ്രിവാളും തന്റെ ബന്ധുവാണെന്നും കമല്‍ഹാസനും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം മധുരയില്‍വച്ചാണ് കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ കെജ്രിവാളും പങ്കെടുത്തിരുന്നു.

Top