രജിനികാന്ത് എത്രയുംപ്പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി കമൽ ഹാസൻ

ചെന്നൈ : ഹോസ്പിറ്റലിൽ കഴിയുന്ന രാജിനികാന്തിന് സുഖം പ്രാപിക്കാൻ ആശംസകളറിയിച്ച് കമൽ ഹാസൻ. രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെത്തുടർന്ന് ഇന്നലെയാണ് രാജിനിയെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച രാവിലെയോടെയാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി.

Top