അശ്വിന്‍ കുമാറിന്റെ വൈറലായ ട്രെഡ്മില്‍ ഡാന്‍സ്; അഭിനന്ദിച്ച് കമല്‍ഹാസന്‍

ടന്‍ അശ്വിന്‍കുമാര്‍ ട്രെഡ്മില്ലിലെ വര്‍ക്ക്ഔട്ടിനിടയ്ക്ക് കമല്‍ഹാസന്‍ അഭിനയിച്ച പാട്ടിനൊത്ത് അനായാസേന നൃത്തം വെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.

‘നടനെന്ന നിലയില്‍ അഭിനയവും നാട്യവുമെല്ലാം പൂര്‍ണമായി ആരാധകരിലേക്കെത്തുന്നുണ്ടോ എന്നത് വളരെക്കാലമായുള്ള സംശയമായിരുന്നു. ഈ യുവനടന്‍ എന്റെ നൃത്തത്തിലെ ഓരോ ചെറിയ നീക്കവും കൃത്യമായി വീക്ഷിച്ച് അവതരിപ്പിച്ചിട്ടുണ്ട്. മകനേ.. അഭിമാനം തോന്നുന്നു.. യുവതലമുറ എന്നെ എങ്ങനെ കാണുന്നു എന്നറിയേണ്ടത് എന്റെ കടമയാണല്ലോ.’ കമല്‍ വീഡിയോ വീണ്ടും പങ്കുവെച്ച് ട്വീറ്റ് ചെയ്തു.

കമല്‍ഹാസന്‍ നായകനായ അപൂര്‍വ്വ സഹോദരങ്കള്‍ എന്ന ചിത്രത്തിലെ അണ്ണാത്തെ ആടുരാര്‍ എന്ന ഗാനത്തിനാണ് അശ്വിന്‍ ട്രെഡ്മില്ലിലെ വര്‍ക്ക്ഔട്ടിനിടെ കിടിലന്‍ നൃത്തച്ചുവടുകള്‍ വച്ചത്.

കുട്ടിക്കാലം തൊട്ടേ തനിക്ക് പ്രിയപ്പെട്ട പാട്ടാണിതെന്നും അശ്വിന്‍ പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ അശ്വിന്റെ മെയ് വഴക്കത്തെ പ്രശംസിച്ചിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം, രണം, ചാര്‍മിനാര്‍, ധ്രുവങ്ങള്‍ 16, എന്നൈ നോക്കി പായും തോട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അശ്വിന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ദ്രജിത്തിന്റെ പുതിയ ചിത്രമായ ആഹായിലും അശ്വിന്‍ അഭിനയിക്കുന്നുണ്ട്.

Top