‘ഫഹദ് ഫാസിലാണ് തന്റെ ഇഷ്ട നടന്‍’; വെളിപ്പെടുത്തലുമായി ഉലകനായകന്‍

ലകനായകന്‍ കമല്‍ ഹാസന്‍ തന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ കുടുംബത്തൊടൊപ്പം ആഘോഷിച്ചതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ വൈറലായിരുന്നു. ഇതിനിടെ കമല്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മലയാളത്തിന്റെ ഫഹദ് ഫാസില്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് താരം. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കമല്‍ ഹാസന്‍ ഫഹദിന്റെ പേര് പറഞ്ഞത്. ഹിന്ദിയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ശശാങ്ക് അറോറയുമാണ് ഇഷ്ട താരങ്ങള്‍. തമിഴില്‍ ആരാണെന്നുള്ള കാര്യം പറയുന്നില്ലെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.

ജന്മനാടായ പരമക്കുടിയിലായിരുന്നു കമല്‍ കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരെല്ലാം താരത്തിന് ആശംസകളുമായി എത്തിയിരുന്നു. 65ാം ജന്മദിനമാഘോഷിക്കുന്നതിനൊപ്പം ഉലകനായകന്റെ സിനിമാ ജീവിതത്തിന്റെ 60 വര്‍ഷവുമായിരുന്നു ഇന്നലെ.

ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ കമല്‍ ഹാസന്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. രാഷ്ട്രീയത്തിലേക്ക് ചുവടു മാറിയതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ 2 അടക്കമുള്ള സിനിമകളുടെ തിരക്കിലാണ് താരം.

Top