കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോയില്‍ നടനായി ലോകേഷ് കനകരാജ്; സംഗീതം ശ്രുതി ഹാസന്‍

മല്‍ഹാസന്‍ അവതരിപ്പിച്ച് ശ്രുതി ഹാസന്‍ സംഗീതം നല്‍കുന്ന മ്യൂസിക് വീഡിയോ ‘ഇനിമേലി’ല്‍ ലോകേഷ് കനകരാജ് നടനായി എത്തുന്നു.പാട്ടിന്റെ വരികള്‍ കമല്‍ഹാസനാണ് എഴുതിയിരിക്കുന്നത്. ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവന്‍ ഗൗഡയും. പ്രൊഡക്ഷന്‍ ഡിസൈന്‍ ശ്രീറാം അയ്യങ്കാറാണ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

‘വിക്രം’ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിനൊപ്പം രാജ്കമല്‍ ഫിലിംസ് രണ്ടാമതും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇനിമേലിനുണ്ട്. കമല്‍ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു വിക്രം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകേഷ് കനകരാജിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. ഈ ചിത്രവും വലിയ രീതിയില്‍ പ്രശംസ നേടിയിരുന്നു. ‘എഡ്ജ്’, ‘ഷീ ഈസ് എ ഹീറോ’, ‘മോണ്‍സ്റ്റര്‍ മെഷീന്‍’ തുടങ്ങിയ സ്വതന്ത്ര ആല്‍ബങ്ങള്‍ നടി ശ്രുതി ഹാസന്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

Top