രാഷ്ട്രീയ പ്രവേശനം; രജനീകാന്തിന്റെ തീരുമാനം നിരാശാജനകമെന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന സൂപ്പര്‍ താരം രജനികാന്തിന്റെ തീരുമാനം നിരാശാജനകമെന്ന് കമല്‍ഹാസന്‍. ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ രജനീകാന്തിനെ കാണും. രജനി രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ രജനികാന്തിന്റെ ആരോഗ്യവും മുഖ്യമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളും തീവ്ര കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് രജനികാന്ത് പിന്‍വാങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലായത് ദൈവത്തിന്റെ മുന്നറിയിപ്പായി കാണുന്നു. ഏറെ വേദനയുണ്ടെന്നും മറ്റ് വഴികളില്ലെന്നും താരം പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

Top