ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ:ഇത്തവണ തമിഴ്‌നാട്ടില്‍ താന്‍ സ്ഥാനാര്‍ഥിയായി നിന്ന് മത്സരിക്കുമെന്ന് കമല്‍ഹാസന്‍. മുഖ്യമന്ത്രിയാവാനുള്ള ശ്രമത്തിലാണ് താനെന്നും കമല്‍ ഹാസന്‍ പറഞ്ഞു.മത്സരിക്കുന്ന മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമല്‍ അറിയിച്ചു.

രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമല്‍ വ്യക്തമാക്കി. ചെന്നൈയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

Top