ആശയങ്ങളോട് യോജിപ്പുള്ളവരുമായി മാത്രം സഖ്യം, ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും: കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍.

ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ സഖ്യമുണ്ടാക്കൂ എന്നും ഇല്ലെങ്കില്‍ 40 മണ്ഡലങ്ങളിലും പ്രത്യേകം മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ താന്‍ കൈകാര്യം ചെയ്യാമെന്നു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Top