കർഷക സമരത്തിൽ പ്രതികരിച്ച് കമൽഹാസൻ

kamalhassan

ചെന്നൈ : ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തിൽ പ്രതികരണവുമായി കമൽഹാസൻ. വീണയുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ അല്ല. റോം കത്തുമ്പോൾ വീണ വായിച്ചിരിക്കരുത്. മോദിയെ ഉന്നമിട്ട് കമൽഹാസൻ പറഞ്ഞ വാക്കുകൾ ആണിത്. ഇതദ്യമായാണ് കമൽഹാസൻ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുന്നത്.

പേര് പറഞ്ഞല്ലെങ്കിൽ കൂടിയും മോദിയെ ലക്ഷ്യമിട്ടാണ് കമൽ തന്റെ പ്രസ്തവന നടത്തിയിരിക്കുന്നത് എന്ന് മനസിലാക്കാം. കർഷക സമരത്തെ കേന്ദ്ര സർക്കാർ നേരിടുന്ന രീതിയെയും അദ്ദേഹം വിമർശിച്ചു. ഏതായാലും നടൻ എന്നതിലുപരി ഒരു രാഷ്ട്രീയക്കാരൻ കൂടിയായ കമലിന്റെ വാക്കുകൾ ഏറെ വിവാദവും ശ്രദ്ധയും പിടിച്ചു പറ്റിയിരിക്കുകയാണ്.

Top