വിക്രമിലെ 13 അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് ബൈക്ക് സമ്മാനിച്ച്‌ കമല്‍ഹാസന്‍

ലോകേഷ് കനകരാജ് ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് ‘വിക്രം’ .ചിത്രം വലിയ വിജയം നേടി മുന്നേറുകായണ്. കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ചിത്രം എല്ലാവരെയും ഒരുപോലെ തൃപ്ത്തിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കമല്‍ ഹാസന്‍, സംവിധായകന്‍ ലോകേഷ് കനകരാജിന് ലെക്‌സസ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

ഇപ്പോൾ,ഏകദേശം അദ്ദേഹം ഒരു ലക്ഷം രൂപ വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകള്‍ സിനിമയില്‍ പ്രവര്‍ത്തിച്ച 13 അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്.വിക്രം വെറും നാല് ദിവസം കൊണ്ട് 200 കോടിയിലധികം രൂപയാണ് നേടിയത്.

Top