നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു; വിവാദ പരാമര്‍ശവുമായി പ്രജ്ഞാ സിംഗ് ഠാക്കൂര്‍

ഭോപ്പാല്‍: നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ രംഗത്ത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടാണ് പ്രജ്ഞാ സിംഗ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്നും അദ്ദേഹത്തെ ഭീകരന്‍ എന്നു വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പോടു കൂടി തക്കതായ മറുപടി കിട്ടുമെന്നും ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയാണ് പ്രജ്ഞാ സിംഗ്.

Top