ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള ഗണ്‍ ഫൈറ്റ് പരിശീലനം നേടി കമല്‍ഹാസന്‍; വിഡിയോ

പുതിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കുവേണ്ടി പരിശീലനം ആരംഭിച്ച് കമല്‍ഹാസന്‍. തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന കമല്‍ഹാസന്റെ വീഡിയോ രാജ് കമല്‍ ഫിലിംസ് പുറത്തുവിട്ടു.യഥാര്‍ഥ ആയുധങ്ങളാണ് ഇതില്‍ കമല്‍ ഉപയോഗിക്കുന്നതും.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണിത്.

KH233 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. കമല്‍ഹാസന്റെ 233-മത്തെ ചിത്രവും രാജ് കമല്‍ ഫിലിംസിന്റെ 152-ാം ചിത്രമാണിത്. ‘റൈസ് ടു റൂള്‍’ എന്നാണ് ടാഗ്ലൈന്‍ നല്‍കിയിരിക്കുന്നത്. വ്യത്യസ്ത തരം തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന കമല്‍ഹാസനെ വീഡിയോയില്‍ കാണാം. ചുരുങ്ങിയ നേരം കൊണ്ട് വീഡിയോ ശ്രദ്ധ നേടിയിട്ടുണ്ട്.ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോ വൈറലായിരുന്നു. ആര്‍. മഹേന്ദ്രനും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top