കമല്‍ഹാസന് ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് അറിയില്ല; സിപിഎം

കോഴിക്കോട്: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറൊ അംഗം ജി രാമകൃഷ്ണന്‍.

”ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ഹാസന് അറിയില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിനറിയില്ല”. ഇതാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന് പറയാനുള്ളതെന്ന് ജി.രാമകൃഷ്ണന്‍ പറഞ്ഞു.

ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നായിരുന്നു കമലിന്റെ വിമര്‍ശം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുന്‍വിധിയുമാണ് ഇക്കുറി മക്കള്‍ നീതി മയ്യവും ഇടതു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് വിഘാതമായതെന്നും കമല്‍ കുറ്റപ്പെടുത്തി.

 

Top