കമല്‍ഹാസന് രാഷ്ട്രീയം അറിയില്ല; പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

തമിഴ്നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. കമല്‍ഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തമിഴ്നാട്ടില്‍ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Top