Kamal Haasan conferred French Chevalier award

പാരിസ്: നടന്‍ കമല്‍ ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ബഹുമതി. സിനിമ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണു കമല്‍ ഹാസനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.

ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, നന്ദിതാ ദാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍നിന്നു നേരത്തെ ഷെവലിയര്‍ പുരസ്‌കാരം
ലഭിച്ചിട്ടുള്ളത്.

പാരിസില്‍ നടക്കുന്ന ചടങ്ങില്‍ കമല്‍ ഹാസനു ബഹുമതി സമ്മാനിക്കും.

സന്തോഷ വാര്‍ത്ത അറിഞ്ഞ രജനികാന്ത് പ്രിയ സുഹൃത്തിന് ട്വിറ്ററിലുടെ അഭിനന്ദനം അറിയിച്ചു.

Top