ഉലകനായകനും മെഗാസ്റ്റാറും ‘ഓ മൈ ഗോഡ്’ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു

പ്രേക്ഷക ഹൃദയം കീഴടക്കാൻ ഉലകനായകൻ കമലഹാസനും മെഗാസ്റ്റാർ മോഹൻലാലും ‘ഓ മൈ ഗോഡ്’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു.

അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഓ മൈ ഗോഡി ‘ന്റെ റീമേക്കാണിത്.

തമിഴ്, തെലുങ്ക് ഭാഷകളിൽ കമലഹാസൻ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് നിർമ്മിക്കുന്നത്.

ദൈവങ്ങളുടെ പ്രതിമ വിൽക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്റെ വേഷമാണ് കമൽ കൈകാര്യം ചെയ്യുന്നത്. ദൈവമായാണ് മോഹൻലാൽ എത്തുന്നത്.

2008ൽ പുറത്തിറങ്ങിയ ‘ഓ മൈ ഗോഡ്’ സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ ചിത്രം 180 കോടിയാണ് ബോക്‌സോഫീസിൽ നേടിയത്.

തമിഴ്‌-തെലുങ്ക് റീമേക്കിൽ കഥാപാത്രങ്ങളുടെ പേരും പശ്ചാത്തലവും മാറും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കമൽ തന്നെയാണ് എഴുത്തുന്നത്.

2009ൽ റിലീസ് ചെയ്ത ‘ഉന്നയ് പോൽ ഒരുവൻ’ എന്ന ചിത്രത്തിലാണ് കമലും മോഹൻലാലും മുമ്പ് ഒന്നിച്ചഭിനയിച്ചത്.

Top