പാര്‍വതിക്ക് പിന്നാലെ കമല്‍; മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തിനെതിരെ വിമര്‍ശം

കൊച്ചി: നടി പാര്‍വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. അമല്‍ നീരദ് ചിത്രം ബിഗ് ബിയില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് കമലിന്റെ വിമര്‍ശനത്തിനാധാരം. കൊച്ചി പഴയ കൊച്ചിയല്ല എന്ന സംഭാഷണം ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കമലിന്റെ വാദം.

”കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം താന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ മട്ടാഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണമായി സഹകരിച്ചു. കൊച്ചിയെ ക്വട്ടേഷന്‍കാരുടെ നാടല്ലാതെ ചിത്രീകരിച്ച ഒരേയൊരു സിനിമയാണ് ഗ്രാമഫോണ്‍ എന്ന് പലരും പറഞ്ഞു.”-കമല്‍ പറഞ്ഞു.

മമ്മൂട്ടിയുടെയോ ബിഗ് ബി എന്ന ചിത്രത്തിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു കമലിന്റെ വിമര്‍ശനം. ഫോര്‍ട്ട്‌കൊച്ചിയിലെ ഇസ്ലാമിക് ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമല്‍.

നേരത്തെ മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധക്കെതിരെ സംസാരിച്ച പാര്‍വതി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയയായിരുന്നു.

Top