ആമിയുടേയും, മാധവ് ദാസിന്റെയും കഥ പറയുന്നത് ഇക്കാലത്ത് പ്രസക്തമെന്ന് മുരളി ഗോപി

muralai-gopi

മല്‍ സംവിധാനം ചെയ്ത ‘ആമി’ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോള്‍ ചിത്രത്തില്‍ മാധവദാസായി വേഷമിട്ട മുരളി ഗോപി തന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നു. മാധവ് ദാസ് എന്ന കഥാപാത്രം അവതരിപ്പിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും, ആഘോഷിക്കപ്പെട്ട ഒരു ഭാര്യയുടെ ഒട്ടും ആഘോഷിക്കപ്പെടാത്ത ഭര്‍ത്താവാണ് മാധവദാസെന്നും മുരളി ഗോപി പറഞ്ഞു.

പൊതുജനങ്ങളുടെ മുന്നില്‍ അദ്ദേഹം ഒരിക്കല്‍ പോലും വന്നിട്ടില്ല; ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം എന്താണ് എന്ന് ഒരിക്കലും പറയാന്‍ മിനക്കെട്ടിട്ടുമില്ല. ഒരാള്‍ക്ക് സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കുക എന്നത് എക്കാലത്തും പ്രസക്തമായ വലിയ കാര്യമാണ്. അത് ഒട്ടും കെട്ടുകാഴ്ചകളില്ലാതെ ചെയ്ത ആളാണ് മാധവദാസ്. വൈയക്തിക സ്വാതന്ത്ര്യത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കുടുംബമാണ് അവരുടേത്. അതുകൊണ്ട് തന്നെ മാധവിക്കുട്ടിയുടെയും, മാധവ് ദാസിന്റെയും കഥ പറയുന്നത് ഇക്കാലത്ത് വളരെ നല്ലതും, പ്രസക്തവുമാണ്. ഇന്നത്തെ സമൂഹത്തിന് ചിത്രം ഒരു ഓര്‍മപ്പെടുത്തലും കൂടിയാണ് താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ആമിയായി വേഷമിട്ടിരിക്കുന്നത് മഞ്ജു വാര്യരാണ്.

Top