കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രം;’രണരംഗം’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ല്യാണി പ്രിയദര്‍ശന്‍ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രണരംഗം’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഷര്‍വാനന്ദ് ആണ് ചിത്രത്തില്‍ കല്യാണിയുടെ നായകനായി എത്തുന്നത്.

സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, കല്ല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, സുബ്ബരാജു, ബ്രഹ്മജി, ദേവയാനി, അരുണ്‍ വിജയ്, മാധവ് വാസ്, രാജീവ് കനകല, ആദര്‍ശ് ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ചിത്രം ഓഗസ്റ്റ് 2 ന് പ്രദര്‍ശനത്തിനെത്തും. അതേസമയം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഹീറോ എന്ന തമിഴ് ചിത്രത്തിലും കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്നുണ്ട്.

Top