തെലുങ്കില്‍ ചുവടുറപ്പിച്ച് കല്യാണി പ്രിയദര്‍ശന്‍; ‘ഹലോ’യിലെ ഗാനം കാണാം

kalyani

2017ലെ ‘ഹലോ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകളാണ് കല്യാണി. ചിത്രം 2017ലാണ് റിലീസ് ചെയ്തതെങ്കിലും ഹലോയിലെ ‘മെരിസേ മെരിസേ’ എന്ന ഗാനം ഇന്നലെയാണ് ഇന്റര്‍നെറ്റില്‍ എത്തിയത്. പാട്ട് പുറത്തുവന്നതിന്റെ സന്തോഷം കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചു.

akhil kalyani

അമല-നാഗാര്‍ജ്ജുന ദമ്പതികളുടെ മകനായ അഖില്‍ അക്കിനെനിയാണ് ‘ഹലോ’യിലെ നായകന്‍. രമ്യാ കൃഷ്ണനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വിക്രം കുമാര്‍. ഇതിനു ശേഷം കല്യാണി നായികയായി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ വര്‍മയാണ് ഇതിന്റെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു.

‘മലയാളത്തിലോ തമിഴിലോ കരിയര്‍ തുടങ്ങണം എന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ‘ഹലോ’ പോലൊരു ചിത്രത്തില്‍നിന്നും ഓഫര്‍ വന്നപ്പോള്‍ അത് വേണ്ടെന്നു വെയ്ക്കാനായില്ല. ‘ഹലോ’ വിക്രം കുമാറിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ പിന്നെ എനിക്കൊട്ടും ചിന്തിക്കേണ്ടി വന്നില്ല’. കല്യാണി പറഞ്ഞു.

Top