മണിച്ചിത്രത്താഴിലെ ഗംഗയും നകുലനും വീണ്ടും ഒന്നിക്കുന്നു; കൂടെ മലയാളത്തിലെ യുവതലമുറയും

രിടവേളയ്ക്ക് ശേഷം നടി ശോഭനയും നടന്‍ സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ പുതുതലമുറയും ഒന്നിക്കുന്നു. കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമാണ് ഇവര്‍ക്കൊപ്പം ഒരുമിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ നിര്‍മ്മാണത്തിലിറങ്ങുന്ന സിനിമ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സംവിധാനം ചെയ്യുന്നത്. അനൂപിന്റെ കന്നി ചിത്രമാണിത്. സംഗീത സംവിധായകനായി അല്‍ഫോന്‍സ് ജോസഫും തിരിച്ചെത്തുന്നു. ‘ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കാനാണ് പദ്ധതി.

ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. മാസ് പരിവേഷമുള്ള സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ നിന്നും റിയല്‍ സുരേഷ് ഗോപിയെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ‘ഇന്നലെ’യിലെയും, ‘മണിച്ചിത്രത്താഴി’ലെയും അദ്ദേഹത്തിന്റെ വേഷങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അതുപോലെ റിയല്‍ ആയ ഒരാളായാകും ഈ സിനിമയിലും അദ്ദേഹം എത്തുകയെന്നും അനൂപ് പറയുന്നു.

Top