ഹലോ കണ്ടിട്ട് അപ്പു ചോദിച്ചു ‘നിനക്ക് അഭിനയിക്കാന്‍ അറിയും അല്ലേ’ ; കല്യാണി പറയുന്നു

pranav and kallyani

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയുടെ ആദ്യചിത്രം ഹലോ ഹിറ്റിലേയ്ക്ക് പോകുമ്പോള്‍ തന്റെ ചിത്രം കണ്ടതിന് ശേഷം കളിക്കൂട്ടുകാരനായ പ്രണവിന്റെ പ്രതികരണമെന്താണെന്ന് വെളിപ്പെടുത്തുകയാണ് കല്യാണി.

ഹലോ കണ്ടതിന് ശേഷം അപ്പുവും (പ്രണവ് മോഹന്‍ലാല്‍) എന്റെ സഹോദരനും മെസേജ് അയച്ചു ചോദിച്ചു ‘നിനക്ക് അഭിനയിക്കാന്‍ ഒക്കെ അറിയും അല്ലേ?’ എന്ന്.’ കല്യാണി പറഞ്ഞു. എന്നെ കൊണ്ട് ഒരു കാര്യം നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് ആര്‍ക്കും വിശ്വാസമില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം സിനിമയില്‍ അഭിനയിക്കുന്നതിന് യാതൊരു വിധ തയ്യാറെടുപ്പുകളും എടുത്തിരുന്നില്ല. താരം കൂട്ടിച്ചേര്‍ത്തു.

വിക്രം .കെ കുമാര്‍ സംവിധാനം ചെയ്ത ഒരു ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. നാഗാര്‍ജ്ജുനയുടെയും അമലയുടെയും മകന്‍ അഖില്‍ അകിനേനിയാണ് ചിത്രത്തിലെ നായകന്‍.

Top