ഇപ്പോള്‍ ശ്രദ്ധ അഭിനയത്തിലാണ്. . . എന്നെങ്കിലും സംവിധായിക ആയേക്കാം: കല്യാണി പ്രിയദര്‍ശന്‍

രാധകര്‍ക്ക് പ്രിയങ്കരിയാണ് സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും എന്നെങ്കിലും സംവിധായിക ആയേക്കാമെന്നുമാണ് കല്യാണി പറയുന്നത്.

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് കല്യാണി. താന്‍ അഭിനയം ആസ്വദിക്കുകയാണെന്നും നടിയാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ പരിശീലനം നേടുമായിരുന്നുവെന്നും കല്യാണി പറഞ്ഞു.

പഠിച്ചത് ആര്‍ക്കിടെക്ചര്‍ ആണ്. എന്നാല്‍ സിനിമാ മേഖലയില്‍ എവിടെയെങ്കിലും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയിരുന്നു. ഭാവിയില്‍ സിനിമ സംവിധാനം ചെയ്‌തേക്കാം, കല്യാണിയുടെ വാക്കുകള്‍.

സുധീര്‍ വര്‍മ സംവിധാനം ചെയ്ത രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം.

Top