പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നു

kalyani pranav

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നു. ഐ.വി ശശിയുടെ മകന്‍ അനി ശശി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇവര്‍ ഒന്നിക്കുന്നത്. ഇവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.

ആദിയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം. കല്യാണി തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ആദിയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രണവിന്റേതായി വരാനുള്ളത്.

Top