ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ച് നായിക കല്ല്യാണി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന അനൂപ് സത്യന്റെ പുതിയ ചിത്രത്തിലെ കൗതുകം പങ്കുവച്ചുകൊണ്ട് നായികയായി എത്തുന്ന കല്ല്യാണി. ദുല്‍ഖറിന്റെ നായികയാവുന്നതിന്റെ സന്തോഷത്തില്‍ കുടിയാണ് താരമിപ്പോൾ. ആ രംഗത്തിന്റെ കൗതുകം പറഞ്ഞുകൊണ്ടാണ് കല്ല്യാണി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ദുല്‍ഖറും കല്ല്യാണിയും ഉള്ള ഫോട്ടോ പങ്കുവച്ചത്.

എയര്‍പോര്‍ട്ടിലെത്താന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോള്‍ സംവിധായകന്‍ എടുത്ത രംഗത്തില്‍ നിന്നുള്ള സ്റ്റില്‍ ആണ് ഇതെന്ന് കല്ല്യാണി പറയുന്നു. അത്തരത്തില്‍ മാന്ത്രികത സംഭവിക്കുന്ന സെറ്റാണ് അനൂപ് സത്യന്റേതെന്നും. താരം ഫെയസ് ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍ നിര്‍മ്മാതാവ് കൂടിയാകുന്ന ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്.

https://www.facebook.com/Kalyanipriyadarsan/photos/a.1939329229652674/2393484500903809/?type=3&permPage=1

Top