കല്യാണി പ്രിയദര്‍ശൻ നായികയായ ‘രണരംഗം; റിലീസിന് തൊട്ടു പിന്നാലെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

ല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ തെലുങ്ക് ചിത്രം രണരംഗം ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. സിനിമ ഇറങ്ങി ഉടന്‍ തന്നെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്റോക്കേഴ്സാണ് ചിത്രം ചോര്‍ത്തിയത്.

കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേഷക പ്രതികരണമാണ് ലഭിക്കുന്നത്.ഷര്‍വാനന്ദ് നായകനായ ചിത്രത്തിലെ മറ്റൊരു നായിക കാജൽ അഗര്‍വാളാണ്. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അതേസമയം സിനിമ ഇറങ്ങി ഉടന്‍ തന്നെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്റോക്കേഴ്സ് പോലുളള വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തമിഴ്റോക്കേഴ്സ്, ഈസിടിവി, കാത്മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്സൈറ്റ് ലഭ്യമാകുന്ന യുആര്‍എലുകള്‍, പ്രസ്തുത സൈറ്റുകളുടെ ഐപി അഡ്രസ് എന്നിവ ബ്ലോക്ക് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനോടും, വിവര സാങ്കേതിക മന്ത്രാലയത്തോടും വെബ്സൈറ്റുകളുടെ ‘ഡൊമെയ്ന്‍ നെയിം’ റദ്ദ് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top